Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JF-17 Fighter Jets

പാക്കിസ്ഥാനിൽനിന്ന് ജെഎഫ്-17 യുദ്ധവിമാനം വാങ്ങാൻ സൊമാലിയ

ഇ​​സ്ലാ​​മാ​​ബാ​​ദ്: പാ​​ക്കി​​സ്ഥാ​​നി​​ൽ​​നി​​ന്ന് 24 ജെഎ​​ഫ് -17 ത​​ണ്ട​​ർ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​നൊ​​രു​​ങ്ങി സൊ​​മാ​​ലി​​യ. സൊ​​മാ​​ലി എ​​യ​​ർ ഫോ​​ഴ്സ് ക​​മാ​​ൻ​​ഡ​​ർ മു​​ഹ​​മ്മ​​ദ് ഷേ​​ഖ് അ​​ലി​​യു​​ടെ പാ​​ക്കി​​സ്ഥാ​​ൻ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നി​​ടെ​​യാ​​ണ് ഇ​​തു സം​​ബ​​ന്ധി​​ച്ച ച​​ർ​​ച്ച ന​​ട​​ന്ന​​ത്.

ചൈ​​ന​​യു​​ടെ ചെം​​ഗ്ഡു എ​​യ​​ർ​​ക്രാ​​ഫ്റ്റ് കോ​​ർ​​പ​​റേ​​ഷ​​നും (സി​​എ​​സി) പാ​​ക്കി​​സ്ഥാ​​ൻ എ​​യ്റോ​​നോ​​ട്ടി​​ക്ക​​ൽ കോം​​പ്ല​​ക്സും സം​​യു​​ക്ത​​മാ​​യി വി​​ക​​സി​​പ്പി​​ച്ച​​കാ​​ണ് ജെ​​എ​​ഫ് 17 ത​​ണ്ട​​ർ. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​ന്ത്യ​​ക്കെ​​തി​​രേ​​യു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​ൽ ജെ​​എ​​ഫ്-17 ക​​രു​​ത്തു തെ​​ളി​​യി​​ച്ചെ​​ന്നാ​​ണ് പാ​​ക്കി​​സ്ഥാ​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദം.

ഇ​​ന്തോ​​നേ​​ഷ്യ, ഇ​​റാ​​ക്ക് , ബം​​ഗ്ലാ​​ദേ​​ശ് എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള രാ​​ജ്യ​​ങ്ങ​​ൾ ജെ​​എ​​ഫ്-17 വാ​​ങ്ങാ​​ൻ താ​​ത്പ​​ര്യം അ​​റി​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് ക​​ഴി​​ഞ്ഞ മാ​​സം പാ​​ക്കി​​സ്ഥാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഷ​​ഹ​​ബാ​​സ് ഷ​​രീ​​ഫ് അ​​വ​​കാ​​ശ​​പ്പെ​​ട്ടി​​രു​​ന്നു.

Latest News

Corehub Up